അല്‍ഫോന്‍സാപുരം പള്ളിയിൽ തിരുനാളും ഊട്ടുനേര്‍ച്ചയും
1577362
Sunday, July 20, 2025 7:09 AM IST
ആയാംകുടി: മധുരവേലി അല്‍ഫോന്‍സാപുരം പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും നൊവേനയും ഊട്ടുനേര്‍ച്ചയും ഇന്നു മുതല്‍ 28 വരെ നടക്കും. ഇന്നു രാവിലെ 6.45നും 9.15 നും വിശുദ്ധ കുര്‍ബാന, നൊവേന. നാളെ മുതൽ 23 വരെ വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന.
24നു വൈകൂന്നേരം അഞ്ചിന് കൊടിയേറ്റ്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന: ബിഷപ്പ് മാര്‍ ജോസഫ് കൊല്ലംപറമ്പില.
25നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ.ജോസഫ് മേയിക്കല്‍. 26നു വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ.തോമസ് കുറ്റിക്കാട്ട്. 27നു രാവിലെ 6.50ന് തിരുസ്വരൂപ പ്രതിഷ്ഠ, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ.ജോണ്‍ ചാവേലില്‍, 8.30 നേര്‍ച്ച പായസം വെഞ്ചരിപ്പ്, നാലിന് കുമ്പസാരം, അഞ്ചിന് എകെസിസിയുടെ നേതൃത്വത്തില്‍ വയോജനസംഗമം, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ.ഏബ്രഹാം പാലയ്ക്കത്തടത്തില്‍.
28നു രാവിലെ രാവിലെ പത്തിന് തിരുനാള്‍ റാസ: ഫാ.നിതിന്‍ കല്ലറയ്ക്കൽ. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ഊട്ടുനേര്‍ച്ച, തിരുശേഷിപ്പ് വണക്കം.