ഉമ്മന്‍ ചാണ്ടി ജനമനസുകളിലെ കാരുണ്യത്തിന്റെ മുഖം: മാര്‍ പെരുന്തോട്ടം
1577739
Monday, July 21, 2025 7:53 AM IST
ചങ്ങനാശേരി: കാരുണ്യത്തിന്റെ മുഖമായി ജനമനസുകളിൽ ജീവിക്കുന്ന ഭരണാധിപനാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുറുമ്പനാടം ഫൊറോന പള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണവും മെഡിക്കല്‍ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
മന്ന ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. മറിയ ഉമ്മന്‍ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യസന്ദേശം നല്കി. എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ പ്രഭാക്ഷണം നടത്തി.
ഇമാം മന്‍സൂര്‍ അല്‍ ഖാസിമി മുഖ്യാതിഥിയായിരുന്നു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസ് പുത്തന്‍ചിറ, കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി റവ.ഡോ. ജോബി കറുകപ്പറമ്പില്‍, മറിയാമ്മ ഉമ്മന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സോബിച്ചന് കണ്ണമ്പള്ളി, അമല്‍ ജി. പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ഉമ്മന്‍ ചാണ്ടി സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ നിരവധിപ്പേര്‍ക്കു സൗജന്യമരുന്നും ചികിത്സയും നല്കി.