നിയന്ത്രണംവിട്ട കാര്‍ റോഡില്‍നിന്ന് ഓടയിലേക്ക് തെന്നിയിറങ്ങി അപകടം
1577734
Monday, July 21, 2025 7:47 AM IST
പെരുവ: നിയന്ത്രണം വിട്ട കാര്‍ റോഡില്‍നിന്ന് ഓടയിലേക്കു തെന്നിയിറങ്ങി അപകടം. ആര്‍ക്കും പരിക്കില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് മുളക്കുളം വടുകുന്നപ്പുഴ കോളനിക്കു സമീപമാണ് അപകടം. ഞീഴൂര്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പിറവത്ത് ബന്ധുവീട്ടില്‍ പോയി തിരികെ വരുന്നവഴി എതിരേ വന്ന വണ്ടിക്ക് സൈഡ് കൊടുത്തതാണ് അപകടത്തിനു കാരണം.
മുളക്കുളം മുതല്‍ വടകുന്നപ്പുഴ എസ്എന്‍ഡിപി ക്ഷേത്രം വരെയുള്ള ഭാഗത്ത് കോണ്‍ക്രീറ്റ് ഉയര്‍ത്തി ചെയ്തിരിക്കുന്നതു മൂലം റോഡിന് ഇരുവശവും കട്ടിംഗ് രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ അപകടം പതിവാണ്.
മൂന്നുമാസം മുമ്പ് നിയന്ത്രണംവിട്ട ആംബുലന്‍സ് മറിഞ്ഞ് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചതും ഈ ഭാഗത്താണ്. നിരവധി തവണ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചിട്ടും പ്രശ്നപരിഹാരത്തിന് യാതൊരു നടപടിയുമെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.