മെഡിക്കൽ കോളജ് ഒപിയിൽ രോഗികൾ കാത്തിരിക്കുന്നു; ട്രോളിക്കും വീൽചെയറിനും
1577332
Sunday, July 20, 2025 6:54 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ഒപി വിഭാഗത്തിൽ ട്രോളി, വീൽചെയർ എന്നിവയുടെ അഭാവം രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ദിവസേന ആയിരക്കണക്കിനു രോഗികൾ എത്തുന്നതാണ് മെഡിക്കൽ കോളജ് ഒ പി വിഭാഗം.ഇതിൽ കൈകാൽ ഒടിഞ്ഞും ശാരീരിക അവശത നേരിട്ട് നടക്കാൻ വയ്യാതെയും നൂറുകണക്കിന് രോഗികളാണ് ഒപിയിൽ ഡോക്ടറെ കാണാനെത്തുന്നത്.
എന്നാൽ ഒ പി വിഭാഗത്തിനു മുന്നിൽ ആംബുലൻസിലോ മറ്റു വാഹനത്തിലോ എത്തുന്ന ഇവർക്ക് യഥാസമയം ഒപിയിൽ പ്രവേശിക്കാൻ ട്രോളിയോ, വീൽ ചെയറോ ലഭിക്കാറില്ല. ഇതേത്തുടർന്ന് രോഗികൾക്ക് ഏറെ നേരം ഒപിയുടെ മുന്നിൽ വാഹനത്തിൽത്തന്നെ ഇരിക്കേണ്ടി വരുന്നു.
ഇന്നലെ ട്രോളിക്കായി നിരവധിപ്പേർക്കാണ് കാത്തുനിൽക്കേണ്ടി വന്നത്. 25 ട്രോളിയും അതിനടുത്ത് വീൽചെയറുമാണ് ഒപി യിൽ ഉള്ളത്. ഇവയുടെ സഹായം ആവശ്യമുള്ള നിരവധി രോഗികളാണ് ഒരേസമയം ആശുപത്രിയിലെത്തുന്നത്. ട്രോളി , വീൽ ചെയർ എന്നിവയുടെ എണ്ണം വർധിപ്പിച്ചാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളുവെന്ന് ജീവനക്കാർ പറയുന്നു.