എകെഎം സുവര്‍ണജൂബിലി ബാസ്കറ്റ്ബോള്‍ വിജയികള്‍
1577742
Monday, July 21, 2025 7:53 AM IST
ചങ്ങനാശേരി: മോര്‍ക്കുളങ്ങര എകെഎം പബ്ലിക് സ്കൂളിന്റെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഓള് കേരള ബാസ്കറ്റ്ബോള്‍ 3x3 ടൂര്‍ണമെന്റില്‍ 114 ടീമുകള്‍ മത്സരിച്ചു. അണ്ടര്‍ 17 കാറ്റഗറിയില്‍ ആതിഥേയരായ എകെ എം ടീം വിജയിച്ചു. അണ്ടര്‍ 11, അണ്ടര്‍13 വിഭാഗങ്ങളിൽ എകെഎം ടീം റണ്ണറപ്പായി.
അണ്ടര്‍ 19 കാറ്റഗറിയില്‍ എറണാകുളം ആര്‍എസ്ഇ അക്കാഡമിയും അണ്ടര്‍ 11 കാറ്റഗറിയില്‍ ജ്യോതിനികേതനും വിജയിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എല്‍എഫ് കൊരട്ടിയും ജ്യോതി നികേതനും വിജയികളായി.
മാനേജര്‍ സിസ്റ്റര്‍ മരിയറ്റ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടിന്‍സി വാഴക്കാട്, ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ സനീഷ് വി.എസ്., ബാസ്കറ്റ്ബോള്‍ കോച്ച് കെവിന് ജോസഫ്, സ്റ്റാഫ് സെക്രട്ടറി സിന്ധു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.