പോസ്റ്റര്‍ കാമ്പയിന് ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കും
1577335
Sunday, July 20, 2025 6:54 AM IST
കോട്ടയം: അനധികൃത മരുന്നുവില്പനയ്ക്കെതിരേ മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചുള്ള പോസ്റ്റര്‍ കാമ്പയിന് ഓഗസ്റ്റ് മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാര്‍ക്കോ കോ-ഓർഡിനേഷന്‍ സെന്റര്‍ ജില്ലാതല സമിതി യോഗത്തില്‍ തീരുമാനം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരം വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും മയക്കുമരുന്നുമായി ബന്ധപ്പെട്ട ഫീല്‍ഡുതല പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായുമാണ് ജില്ലാ കളക്ടര്‍ അധ്യക്ഷനും ജില്ലാ പോലീസ് മേധാവി കണ്‍വീനറുമായി നാര്‍ക്കോ കോ-ഓർഡിനേഷന്‍ സെന്റര്‍ സമിതി രൂപീകരിച്ചിട്ടുളളത്.
വിദ്യാലയങ്ങള്‍ പുകയില മുക്തമാക്കുന്നതിനോടനുബന്ധിച്ചു സ്കൂള്‍ പരിസരങ്ങളുടെ 100 മീറ്റര്‍ പരിധിയില്‍ ഉള്‍പ്പെട്ട കടകളില്‍ പരിശോധന വിപുലമാക്കുന്നതു സംബന്ധിച്ചും സ്കൂളുകളിലും കോളജുകളിലും ബോധവത്കരണ കാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.