ഉമ്മൻ ചാണ്ടി അനുസ്മരണം
1577490
Sunday, July 20, 2025 10:16 PM IST
പെരുവന്താനം: കോൺഗ്രസ് പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. പെരുവന്താനം ദേശീയ വായനശാലയിൽ നടന്ന അനുസ്മരണ യോഗം ഡിസിസി ജനറൽ സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ് അധ്യക്ഷത വഹിച്ചു.
എം.കെ. ഷാജഖാൻ മഠത്തിൽ, ഡിസിസി മെംബർമാരായ വി.സി. ജോസഫ്, ജോൺ പി. തോമസ്, സി.ടി. മാത്യു ചരളയിൽ, മുഹമ്മദ് ഷിഫ, പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംഷുദീൻ, കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ കെ.എൻ. രാമദാസ്, കെ.ആർ. വിജയൻ, ഷിയാസ് മുത്തേടത്ത്, ശരത് ഒറ്റപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.