വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും
1577369
Sunday, July 20, 2025 7:12 AM IST
ചങ്ങനാശേരി: പാരഡൈസ് റെസിഡന്റ്സ് അസോസിയേഷന്റെ 13-ാമത് വാര്‍ഷികാഘോഷവും മുന്‍എംഎല്‍എ സി.എഫ്. തോമസ്, നഗരസഭാ മുന്‍ ചെയര്മാന് സാജന് ഫ്രാന്‍സിസ് മെമ്മോറിയല്‍ അവാര്‍ഡ് ദാനവും അതിരൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് പ്രസിഡന്റ് സേവ്യര്‍ കോട്ടയ്ക്കപ്പറമ്പില് അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ സന്ദേശം നല്കി.
പൊളിറ്റിക്കല്‍ ആന്‍ഡ് മൈനോരിറ്റി ബോര്‍ഡ് ആംഗ്ലിക്കന്‍ കമ്യൂണിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ചെയര്മാന് ബിഷപ് ഡോ. മാത്യൂസ് മാര്‍ തെയോഫിലോസ്, എസ്ബി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ആന്റണി മാത്യൂസ്, വൈസ് പ്രസിഡന്റ് ജോഷി വള്ളപ്പുര, ജനറല്‍ സെക്രട്ടറി സച്ചിന് സാജന് ഫ്രാന്‍സിസ്, വാര്‍ഡ് കൗണ്‍സിലര്‍ ബീന ജോബി, പി.വി. ജോസഫ്, ലാലിച്ചന്‍ ചമ്പക്കുളം, മാത്തുക്കുട്ടി മുല്ലശേരി, ലിസി ജോര്‍ജ്, സന്തോഷ് വൈശന്റേടം എന്നിവര്‍ പ്രസംഗിച്ചു.
പ്രഥമ സാജന് ഫ്രാന്‍സിസ് മെമ്മോറിയല്‍ സോഷ്യല്‍ സര്‍വീസ് എക്സലന്‍സ് അവാര്‍ഡ് പ്രതീക്ഷ ഹാന്‍ഡിക്യാപ്ഡ് വെല്‍ഫയര്‍ റീഹാബിലേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ബെന്നിച്ചന് ലുക്കോസ് ഏറ്റുവാങ്ങി.