കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് കനത്ത പരാജയം: മോന്‍സ് ജോസഫ്
1577360
Sunday, July 20, 2025 7:09 AM IST
കോട്ടയം: കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് കനത്ത പരാജയമാണെന്നും രണ്ടു മന്ത്രിമാരും വിദ്യാഭ്യാസ മേഖലയെപറ്റി യാതൊരു പരിജ്ഞാനവും കാണിക്കുന്നില്ലെന്നും മോന്‍സ് ജോസ്ഫ് എംഎല്‍എ.
എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം താറുമാറായിരിക്കുകയാണെന്ന് ആരോപിച്ച് കെഎസ്സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എംജി യൂണിവേഴ്സിറ്റി മാര്‍ച്ചും പ്രതിഷേധവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ജോണ്‍സ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രിന്‍സ് ലൂക്കോസ്, ജെയ്സണ്‍ ജോസഫ്, ബിനു ചെങ്ങളം, കെഎസ്സി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ജോര്‍ജ് ജോസഫ്, ആല്ബിന് ആന്‍ഡ്രൂസ്, അശ്വിന് പടിഞ്ഞാറെക്കര, ജോര്‍ജ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.