സെമിനാര്‍ഹാള്‍ ഉദ്ഘാടനം ചെയ്തു
1577359
Sunday, July 20, 2025 7:09 AM IST
പനച്ചിക്കാട്: പള്ളം ബ്ലോക്ക് പഞ്ചായത്ത് പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ സെമിനാര്‍ ഹാള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച സെമിനാര്‍ ഹാളില്‍ ഒരേസമയം 150 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് രജനി അനില്‍ അധ്യക്ഷത വഹിച്ചു. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അനില്‍ എം. ചാണ്ടി, സിബി ജോണ്‍, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, പനച്ചിക്കാട് റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.