മാമ്മൂട്-വെങ്കോട്ട റോഡിന് ശാപമോക്ഷം; നവീകരണത്തിന് 2.5 കോടിയുടെ ഭരണാനുമതി
1577364
Sunday, July 20, 2025 7:09 AM IST
ചങ്ങനാശേരി: ദീര്‍ഘനാളുകളായി യാത്രാ ബുദ്ധിമുട്ട് നേരിട്ടിരുന്ന മാമ്മൂട് - വെങ്കോട്ട റോഡ് രണ്ടരക്കോടി രൂപ മുടക്കി ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിന് ഭരണാനുമതിയായതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
മാമ്മൂട് മുതല്‍ ചേന്നമറ്റം വരെയുള്ള ഭാഗം ഗതാഗതയോഗ്യമല്ലാത്തതു മൂലം യാത്രക്കാര്‍ ദീര്‍ഘനാളുകളായി ബുദ്ധിമുട്ടുകയായിരുന്നു. തുടര്‍ന്നാണ് എംഎല്‍എ ഈ വിഷയത്തില്‍ ഇടപെടുകയും രണ്ടരക്കോടി രൂപ മുടക്കി റോഡ് നവീകരിക്കുവാന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തത്.
ദീര്‍ഘനാളായി പല തലങ്ങളില്‍ പല വകുപ്പുകളുമായി ഇടപെടല്‍ നടത്തിയശേഷമാണ് ഭരണാനുമതി ലഭിച്ചത്. ഇനിയുള്ള സാങ്കേതിക അനുമതിയും ടെന്‍ഡര്‍ നടപടികളും ഉദ്യോഗസ്ഥ തലത്തില്‍ ഇടപെട്ട് വേഗത്തിലാക്കുമെന്നും എത്രയും വേഗം റോഡ് പൂര്‍ണമായി സഞ്ചാരയോഗ്യമാക്കുമെന്നും എംഎല്‍എ അറിയിച്ചു.