മുണ്ടക്കയം ഫൊറോന മാതൃവേദി അസംബ്ലി
1577193
Sunday, July 20, 2025 2:46 AM IST
മുണ്ടക്കയം: വ്യാകുലമാതാ ഫൊറോന പള്ളിയിൽ മുണ്ടക്കയം ഫൊറോന മാതൃവേദിയുടെ ഫൊറോന അസംബ്ലി മെസഞ്ചർ മീറ്റ് നടത്തി. ഫൊറോന വികാരി റവ.ഡോ. ജയിംസ് മുത്തനാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. സിജോ അറയ്ക്കപ്പറന്പിൽ അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ ആമുഖസന്ദേശം നൽകി. രൂപത അനിമേറ്റർ സിസ്റ്റർ റോസ്മി വെട്ടിപ്ലാക്കൽ എസ്എബിഎസ്, രൂപത പ്രസിഡന്റ് ജിജി പുളിയംകുന്നേൽ, ബ്രദർ കെവിൻ എന്നിവർ പ്രസംഗിച്ചു. രൂപത ഭാരവാഹികളും ഫൊറോനയിലെ 13 ഇടവകകളിൽനിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങളും അനിമേറ്റേഴ്സും സമ്മേളനത്തിൽ പങ്കെടുത്തു.