മെഡിസെപ്പിന് ഉള്‍പ്പെടെയുള്ള കോടികളുടെ ബാധ്യത സർക്കാർ തീര്‍ക്കണമെന്ന് യുഡിഎഫ്
1577725
Monday, July 21, 2025 7:33 AM IST
കോട്ടയം: മെഡിസെപ്പ് ഉള്‍പ്പെടെ കോടികളുടെ ആശുപത്രികള്‍ക്കുള്ള ബാധ്യത തീര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യുഡിഎഫ് കോട്ടയം നിയോജമണ്ഡലം പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം ചെയര്മാന് അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ എസ്. രാജീവ്, സെക്രട്ടറി ജോയ് ചെട്ടിശേരി, ഡിസിസി ഭാരവാഹികളായ മോഹന്‍ കെ. നായര്‍, യൂജിന്‍ തോമസ്, നന്തിയോട് ബഷീര്‍, അസീസ് കുമാരനല്ലൂര്‍, ഷവാസ് ഷെരീഫ്, എബി പൊന്നാട്ട് എന്നിവര്‍ പ്രസംഗിച്ചു.