രാമപുരം നാലമ്പലങ്ങളില്‍ ഭക്തജനത്തിരക്ക്
1577468
Sunday, July 20, 2025 10:15 PM IST
രാമപുരം: നാലമ്പല തീര്‍ഥാടന കാലത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് രാമപുരത്തെ നാലമ്പലങ്ങളില്‍ അനുഭവപ്പെട്ടത്. പുലര്‍ച്ചെ നാലിന് നിര്‍മാല്യ ദര്‍ശനത്തിന് നട തുറക്കുന്നതിന് മുന്പുമുതല് ഭക്തജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു.
പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനും ഇന്നലെ ദര്‍ശനത്തിനെത്തിയിരുന്നു. ഭക്തജനങ്ങള്‍ക്ക് അന്നം വിളമ്പി കൊടുത്തതിനുശേഷം അന്നദാന ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. ബിജു പുന്നത്താനം, പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്, മോളി പീറ്റര്‍, കെ.കെ. ശാന്താറാം, സണ്ണി കാര്യപ്പുറം, റോബി ഊടുപുഴ, മനോജ് ചീങ്കല്ലേല്‍, പ്രദോഷ് പാലവേലി, സജി ചീങ്കല്ലേല്‍ തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നാലമ്പല ദര്‍ശന കമ്മിറ്റി പ്രസിഡന്റ് എ.ആര്. ബുദ്ധന്, പ്രാണ്‍ അമനകരമന, പ്രദീപ് അമനകരമന എന്നിവര്‍ ചേര്‍ന്ന് എംഎല്‍എയെ സ്വീകരിച്ചു.
സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്നായി കെഎസ്ആര്‍ടിസി മുപ്പതോളം സര്‍വീസുകളും നടത്തി.