കപ്പയും മീന്‍കറിയും വിളമ്പി സീ ഫുഡ് ഫെസ്റ്റിവല്‍
1577965
Tuesday, July 22, 2025 4:36 AM IST
ചങ്ങനാശേരി: കടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് കടല്‍ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന ചില കേന്ദ്രങ്ങളുടെ പ്രചരണത്തിനെതിരേ മത്സ്യ അനുബന്ധ തൊഴിലാളി യൂണിയന് സിഐടിയു ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സീ ഫുഡ് ഫെസ്റ്റിവല്‍ നടത്തി. പാകം ചെയ്ത വിവിധ കടല്‍ മത്സ്യങ്ങളും കപ്പയും വിതരണം ചെയ്തു.
കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നടന്ന സീ ഫുഡ് ഫെസ്റ്റിവല്‍ ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അബ്ദുള്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, എം.എസ്. സാനു, എ. സഫറുള്ള, കെ.ഡി. സുഗതന് എന്നിവര്‍ പ്രസംഗിച്ചു.