മദ്യലഹരിയിൽ ഹൈമാസ്റ്റ് വിളക്കിൽ കയറിയയാളെ പോലീസ് താഴെയിറക്കി
1577961
Tuesday, July 22, 2025 4:35 AM IST
കറുകച്ചാല്‍: മദ്യലഹരിയില്‍ ഹൈമാസ്റ്റ് ലൈറ്റിനു മുകളില്‍ കയറി ജനങ്ങളെയും പോലീസിനെയും വലച്ചയാളെ അനുനയത്തില്‍ പോലീസ് താഴെയിറക്കി. കറുകച്ചാല്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്കില്‍ മദ്യലഹരിയില്‍ കയറിയ കറുകച്ചാല്‍ കാരയ്ക്കാശേരിയില് കെ.കെ. വേണു (51) വിനെയാണ് ശ്രമപ്പെട്ട് പോലീസ് നിലത്തിറക്കി രക്ഷിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് സെന്‍ട്രല്‍ ജംഗ്ഷനിലെ റൗണ്ടാനയ്ക്ക് സമീപത്തുള്ള ഹൈമാസ്റ്റ് വിളക്കിലാണ് ഇയാള്‍ കയറിയത്. മധ്യഭാഗം വരെ കയറിയ വേണു കേബിളില്‍ പിടിച്ചിരിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതോടെ കറുകച്ചാല്‍ പോലീസെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. പിന്നീട് വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചു.