പൂഞ്ഞാർ മണ്ഡലത്തിലെ മികച്ച പഞ്ചായത്ത് മെംബർമാരെ ആദരിക്കും
1577767
Monday, July 21, 2025 11:22 PM IST
തിടനാട്: അധ്വാനവർഗം കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മികച്ച പഞ്ചായത്ത് മെംബറെ കണ്ടെത്തി ആദരിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ പഞ്ചായത്ത് മെംബർമാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നു.
താത്പര്യമുള്ള മെംബർമാർ, തങ്ങളുടെ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കുന്ന അഞ്ച് ബൃഹത്തായ പദ്ധതികളുടെ വിവരങ്ങൾ നൽകണം. ഈ പദ്ധതികളുടെ മെറിറ്റ് വിദഗ്ധസമിതി പരിശോധിച്ച് മികച്ച പഞ്ചായത്ത് മെംബറെ തെരഞ്ഞെടുക്കും.
തെരഞ്ഞെടുക്കപ്പെടുന്ന ഗ്രാമ പഞ്ചായത്ത് മെംബർക്ക് 10,000 രൂപ കാഷ് അവാർഡും മംഗളപത്രവും നൽകും. അവാർഡ് നൽകുന്ന തീയതി പിന്നീട് അറിയിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 24നു വൈകുന്നേരം ആറിനു മുമ്പായി, തോമസ് അഴകത്ത്, തിടനാട് എന്ന അഡ്രസിലോ 9847775001 ഫോൺനമ്പറിലോ ബന്ധപ്പെടണം.