ജനറൽ ആശുപത്രിയിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ
1577768
Monday, July 21, 2025 11:22 PM IST
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ സ്റ്റോർറൂമിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ വാഴപ്പള്ളി മുടവൂർ കോരുമല പുത്തൻപുരയിൽ അർജുൻ സുരേഷി(28)നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ 9.15 ഓടെ ആശുപത്രിയുടെ സ്റ്റോർമുറിയിൽ കയറിയ പ്രതി 3,000 രൂപയോളം വിലവരുന്ന സാമഗ്രികൾ മോഷ്ടിക്കുകയായിരുന്നു. മോഷണത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ആശുപത്രിയിലെ ഡോക്ടറും മറ്റു ജീവനക്കാരും ചേർന്ന് തടഞ്ഞുവച്ചശേഷം പോലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊൻകുന്നം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അർജുൻ കോതമംഗലം, പെരുമ്പാവൂർ സ്റ്റേഷനുകളിൽ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ്.