അരുവിത്തുറ കോളജിൽ ലോക യുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും
1577759
Monday, July 21, 2025 11:22 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ കെമിസ്ട്രി വിഭാഗം ലോകയുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും നടത്തി.
പിജി ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രിയുടെയും എയ്ഡഡ് വിഭാഗം കൊമേഴ്സിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടികളുടെ ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ കോട്ടയം സിഇഒ ടി.ജി. മിട്ടു നിർവഹിച്ചു. കഴിഞ്ഞ വർഷം മികച്ച റാങ്കുകൾ നേടിയ വിദ്യാർഥികളെയും വിവിധ ഇന്റർനാഷണൽ സ്ഥാപനങ്ങളിൽ ജോലി നേടിയ വിദ്യാർഥികളെയും ആദരിച്ചു.
കെമിസ്ട്രി ബിരുദാനന്തരബിരുദ വിഭാഗത്തിന്റെ നേതൃത്വത്തിൽ "ജ്വലിക്കുന്ന യുവത്വം: നൈപുണ്യവികസനവും സാധ്യതകളുടെ കണ്ടെത്തലും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല കോളജിലെ പൂർവവിദ്യാർഥിയും പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ജോബിൻ കുരുവിള ഉദ്ഘാടനം ചെയ്തു.
ബർസാർ ഫാ. ബിജു കുന്നക്കാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, നാക് കോ-ഓർഡിനേറ്റർ ഡോ. മിഥുൻ ജോൺ, കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ്, കോട്ടയം ഐഐഐടി ഇൻക്യുബേഷന്‍ സെന്റർ മാനേജർ അരവിന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.