നമ്പർ തിരുത്തി ലോട്ടറിക്കടയിൽ നിന്നു പണം തട്ടിയെടുത്തു
1577962
Tuesday, July 22, 2025 4:36 AM IST
നെടുംകുന്നം: നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി ലോട്ടറിക്കടയിൽനിന്ന് അയ്യായിരം രൂപ തട്ടിയെടുത്തു. നെടുംകുന്നം കവലയിൽ പ്രവർത്തിക്കുന്ന എസ്.എൽ. മഞ്ജുവിന്റെ കടയിൽ നിന്നാണ് കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം.
മുണ്ടും ഷർട്ടും ധരിച്ചെത്തിയ പ്രായമായ ആൾ നമ്പർ തിരുത്തിയ ടിക്കറ്റ് കൊടുത്തശേഷം പണം വാങ്ങി മുങ്ങുകയായിരുന്നു. ഒറ്റനോട്ടത്തിൽ നമ്പർ തിരുത്തിയത് മനസിലാകില്ല. സൂക്ഷ്മപരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. പരാതിയെത്തുടർന്ന് കറുകച്ചാൽ പോലീസ് നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് തെളിവുകൾ ശേഖരിച്ചു.