തട്ടിപ്പ് കേസില്‍ പ്രതി പിടിയിലായി
1577970
Tuesday, July 22, 2025 4:36 AM IST
പാമ്പാടി: പെരുമ്പാവൂരുള്ള ക്രഷറില്‍ ഓടിച്ച ലോറിയുടെ സിസി തവണകൾ അടയ്ക്കാമെന്നും ടെസ്റ്റിംഗ് ജോലികളും നടത്തിക്കൊള്ളാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പിടിയിലായി.
തൊടുപുഴ കരിമണ്ണൂര്‍ പരീക്കല്‍ വീട്ടില്‍ സന്തോഷ് കുമാരന് (51) ആണ് പാമ്പാടി പോലീസിന്റെ പിടയിലായത്. വാഹനത്തിന്റെ മാസത്തവണകള്‍ അടയ്ക്കാതെയും ടെസ്റ്റിംഗ് നടപടികള്‍ ചെയ്യാതെയും വാഹനം തിരികെ നല്‍കാതെയും പരാതിക്കാരനെ തട്ടിപ്പു നടത്തുകയായിരുന്നു.
കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ പുരാവസ്തു, വാഹന തട്ടിപ്പുകേസുകള്‍ ഉള്‍പ്പെടെ 14 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന പ്രതിയെ പാമ്പാടി പോലീസിന്റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയില്നിന്നാണ് പിടികൂടിയിത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.