ഹൈടെക് ഫാമിംഗ് സാധ്യതകളുടെ അനന്ത ലോകം: മാര്‍ കല്ലറങ്ങാട്ട്
1577751
Monday, July 21, 2025 10:03 PM IST
പാലാ: ഹൈടെക് ഫാമിംഗ് സാധ്യതകളുടെ അനന്ത ലോകമെന്നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതി നടത്തുന്ന 11-ാമത് അടുക്കളത്തോട്ട മത്സരത്തിന്റെ പാലാ സോണ്‍ വിത്ത് വിതരണം ബിഷപ്സ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കാര്‍ഷികസംസ്കാരമാണ് ഏറ്റവും മികച്ച സംസ്കാരമെന്നും ഇന്നത്തെ യുവജനങ്ങള്‍ക്ക് കാര്‍ഷികമേഖലയോട് താത്പര്യം കുറയുന്ന സാഹചര്യത്തിലാണ് കുടുംബകൃഷിയുടെ പ്രാധാന്യമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. ഏറ്റവുധികം ആളുകള്‍ പങ്കെടുക്കുന്ന കാര്‍ഷിക മത്സരമാണിത്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് നല്‍കുന്നത്.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, ആന്‍സമ്മ സാബു, ജോണ്സണ് വീട്ടിയാങ്കല്‍, സി.എം. ജോര്‍ജ്, പയസ് കവളംമാക്കല്‍, ജോണ്സണ് ചെറുവള്ളി, ബെന്നി കിണറ്റുകര, എഡ്വിന് പാമ്പാറ, രാജേഷ് പാറയില്‍, ജോബിന് പുതിയടത്തുചാലില്‍, സിന്ധു ജെയ്ബു, ബെല്ലാ സിബി, ലിബി മണിമല തുടങ്ങിയവര്‍ സംസാരിച്ചു. ടോമി കണ്ണീറ്റുമാലില്‍ സെമിനാര്‍ നയിച്ചു.