കായകല്പ അവാർഡിൽ തിളങ്ങി കാണക്കാരി ഹോമിയോ ആശുപത്രി
1577760
Monday, July 21, 2025 11:22 PM IST
കുറവിലങ്ങാട്: സംസ്ഥാന ആയുഷ് മിഷന്റെ കോട്ടയം ജില്ലാതല അവാർഡിൽ തിളങ്ങി കാണക്കാരി ഗവ. ഹോമിയോ ആശുപത്രി. ജില്ലയിലെ ഒന്നാം സ്ഥാനമാണ് ആശുപത്രി നേടിയിട്ടുള്ളത്.
ഹോമിയോപ്പതി വിഭാഗത്തിൽ കാണക്കാരി ഹോമിയോ ആശുപത്രി 93.33 ശതമാനം മാർക്കോടെയാണ് ഒന്നാംസ്ഥാനം നേടിയത്.
ശുചിത്വം, ഫലപ്രദമായ മാലിന്യസംസ്കരണം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ആവിഷ്കരിച്ചതാണ് കായകല്പ പുരസ്കാരങ്ങൾ. എൻഎബിഎച്ച് എൻട്രി സർട്ടിഫിക്കേഷനും ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററും ഹോമിയോപ്പതി വകുപ്പിന്റെ മോഡൽ ഡിസ്പെൻസറിയുമാണ് കാണക്കാരി ഹോമിയോ ആശുപത്രി.
ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ജില്ലയിൽ ഒന്നാം സ്ഥാനം നേടാൻ ഹോമിയോ ആശുപത്രിക്ക് കഴിഞ്ഞതെന്ന് കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ, മെഡിക്കൽ ഓഫീസർ ഡോ. എസ്. അഭിരാജ് എന്നിവർ അറിയിച്ചു.