ഉമ്മന്‍ ചാണ്ടി സമാനതകളില്ലാത്ത ഭരണാധികാരി: വി.ജെ. ലാലി
1577968
Tuesday, July 22, 2025 4:36 AM IST
ചങ്ങനാശേരി: എല്ലാ മനുഷ്യരുടെയും ജീവിതത്തെ ഒരുപോലെ സ്വാധീനിച്ച സമാനതകളില്ലാത്ത ഭരണാധികാരിയായിരുന്ന് ഉമ്മന്‍ ചാണ്ടിയെന്നു കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി. കേരള എന്‍ജിഒ അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനവും കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ് അധ്യക്ഷനായിരുന്നു. അസോസിയേഷന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഷറഫ് പറപ്പള്ളി, റോജന്‍ മാത്യു, പ്രകാശ് ജേക്കബ്, തോമസ് അക്കര, എന്‍.എസ്. സന്തോഷ്, റോബി ജെ., കെ.സി. പ്രതീഷ്കുമാര്‍, പ്രശാന്ത് സി., സനീഷ് എ., അരവിന്ദാക്ഷന് കെ., ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും ആയുര്‍വേദ ആശുപത്രിയിലും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു.