പിപി റോഡില്‍ വീണ്ടും അപകടം
1577761
Monday, July 21, 2025 11:22 PM IST
പാലാ: പാലാ-പൊന്‍കുന്നം റോഡില്‍ വീണ്ടും അപകടം. പന്ത്രണ്ടാംമൈലില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിയന്ത്രണംവിട്ട മിനിലോറി ഇടിച്ചുകയറി. മിനിലോറി ഇടിച്ച് കാര്‍ മുന്നോട്ടുനീങ്ങി സമീപത്തെ ടെലിഫോണ്‍ പോസ്റ്റിലിടിച്ചു.
അപകടത്തിൽ ഹോണ്ട സിറ്റി കാര്‍ തകര്‍ന്നു. എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ കാറിനുള്ളിലുണ്ടായിരുന്ന സ്ത്രീ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മിനിലോറി റോഡില്‍ മറിഞ്ഞെങ്കിലും ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിലെ അറവുശാലയില്‍നിന്നു മൃഗങ്ങളുടെ തോൽ കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഓട്ടോറിക്ഷകൾ കൂട്ടിയിടിത്ത് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.