വി.എസ് സ്മരണകളിൽ ചങ്ങനാശേരി
1577964
Tuesday, July 22, 2025 4:36 AM IST
ചങ്ങനാശേരി: ചങ്ങനാശേരിക്കുമുണ്ട് വി.എസിനെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓര്‍മകള്‍. നിരവധി രാഷ്ട്രീയ, സമര പരിപാടികള്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും വി.എസ്. അച്യുതാനന്ദന് ചങ്ങനാശേരിയിലെത്തി ആവേശം പകര്‍ന്നിട്ടുണ്ട്. പി.എ. സെയ്തുമുഹമ്മദ്, വി.ആര്. ഭാസ്കരന്, പി.ജെ. സാമുവേല്‍, പ്രഫ.എം.ടി. ജോസഫ് തുടങ്ങിയ ചങ്ങനാശേരിയിലെ സീനിയര്‍ സിപിഎം നേതാക്കളുമായും അദ്ദേഹം ബന്ധം പുലര്‍ത്തിയിരുന്നു.
ചങ്ങനാശേരി നഗസഭ പെരുന്നയില്‍ നിര്‍മിച്ച ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന് മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഗ്രാമവികസന മന്ത്രിയായിരുന്ന അന്തരിച്ച സി.എഫ്. തോമസായിരുന്നു ഉദ്ഘാടകന്‍. 2005 ജൂലൈ 18നായിരുന്നു ഉദ്ഘാടന ചടങ്ങ്.
കൃഷ്ണകുമാരി രാജശേഖരന് ചെയര്‍പേഴ്സണും മാത്യൂസ് ജോര്‍ജ് വൈസ് ചെയര്‍മാനുമായ ഇടതു ഭരണസമിതിയുടെ കാലത്താണ് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.