നിയന്ത്രണംവിട്ട് കാറുകളിലിടിച്ച കാര്‍ ഫര്‍ണിച്ചര്‍ കടയിലേക്കിടിച്ചു കയറി
1577966
Tuesday, July 22, 2025 4:36 AM IST
നാലുകോടി: പെരുന്തുരുത്തി ബൈപാസ് റോഡില്‍ നാലുകോടി ജംഗ്ഷനു സമീപം നിയന്ത്രണം നഷ്ടമായ കാര്‍ രണ്ടു കാറുക ളിലിടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് അപകടം.
തിരുവല്ല ഭാഗത്തുനിന്നു വന്ന കാര്‍ നിയന്ത്രണംവിട്ട് എതിരേ വന്ന കാറിൽ ആദ്യം ഇടിച്ചു. തുടര്‍ന്ന് സമീപത്ത് പാര്‍ക്ക് ചെയ്ത മറ്റൊരു കാറിലും ഇടിച്ചു, പിന്നാലെ ലൂക്കോസ് മാമ്മന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടനേരത്ത് കടയിലും ആളില്ലായിരുന്നു.