കെഎസ്ഇബി ജീവനക്കാർക്ക് മെഡിക്കൽ കിറ്റ് നൽകി മേരിക്വീൻസ് മിഷൻ ആശുപത്രി
1577763
Monday, July 21, 2025 11:22 PM IST
കാഞ്ഞിരപ്പള്ളി: നാടിന് പ്രകാശമേകാൻ ഏത് അടിയന്തര സാഹചര്യങ്ങളിലും അഹോരാത്രം സേവനം ചെയ്യുന്ന കെഎസ്ഇബി ജീവനക്കാർക്ക് അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ മരുന്നുകൾ ഉൾപ്പെടുന്ന മെഡിക്കൽ കിറ്റ് നൽകി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രി.
കെഎസ്ഇബി പൊൻകുന്നം ഡിവിഷനു കീഴിലുള്ള സബ് ഡിവിഷനുകളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാർ, പാമ്പാടി മുതൽ കൂട്ടിക്കൽവരെയുള്ള വിവിധ വൈദ്യുതി സെക്ഷനുകളിലെ അസിസ്റ്റന്റ് എൻജിനിയർമാർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ മേരിക്വീൻസിലെ എമർജൻസി ഫിസിഷൻ ഡോ. നവീൻ വടക്കൻ ജീവനക്കാരുടെ സംശയങ്ങൾക്ക് ഉത്തരം നൽകി.
ഓരോ സെക്ഷനുകൾക്കും ലഭ്യമാക്കിയ മെഡിക്കൽ കിറ്റുകൾ പൊൻകുന്നം വൈദ്യുതി ഡിവിഷൻ എൻജിനിയർ ഡെന്നീസ് ജോസഫിന്റെ സാന്നിധ്യത്തിൽ അതാത് സെക്ഷനുകളിലെ അസിസ്റ്റന്റ് എൻജിനിയർമാർക്ക് മേരിക്വീൻസ് ഫിനാൻഷൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ കൈമാറി.