പുരയിടത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു; അപകടം ഒഴിവായി
1577973
Tuesday, July 22, 2025 4:36 AM IST
കടുവാക്കുളം: സമീപ പുരയിടത്തിന്റെ എട്ടടി ഉയരമുള്ള സംരക്ഷണഭിത്തി വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞുവീണു. പുലര്‍ച്ചെയായതിനാല്‍ വന്‍ അപകടം ഒഴിവായതായി വീട്ടുകാര്‍. കടുവാക്കുളത്തിനു സമീപം ഇടുങ്ങാടി ഭാഗത്ത് തട്ടാംപള്ളില് മുരളിയുടെ വീട്ടുമുറ്റത്തേക്കാണ് കരിങ്കല്ലില്‍ പണിത മതില് ഇടിഞ്ഞുവീണത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. ഈ സമയം കുടുംബാംഗങ്ങള്‍ വീടിനുള്ളിലായിരുന്നതുകൊണ്ട് അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. വീടിനോട് അടുത്തുനില്ക്കുന്ന മതിലിന്റെ അവശിഷ്ടങ്ങള്‍ വീടിന്റെ ഭിത്തിയില്‍ വന്ന് ഇടിച്ചനിലയിലായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കരിങ്കല്ലുകളും മണ്ണും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങി.