മാർച്ചും ധർണയും നടത്തി
1577954
Tuesday, July 22, 2025 4:35 AM IST
വല്ലകം: വല്ലകം ക്ഷീരോത്പാദക സഹകരണ സംഘത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരേ കേരള കർഷക സംഘം ഉദയനാപുരം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. മാർച്ചിനു ശേഷം ക്ഷീരസംഘത്തിനു മുന്നിൽ നടന്ന ധർണാസമരം കേരള കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം വൈക്കം ഏരിയാ സെക്രട്ടറി ടി.ടി. സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു.