ലോറിയില്‍ കൊണ്ടുവന്ന ഹിറ്റാച്ചി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
1577762
Monday, July 21, 2025 11:22 PM IST
കടനാട്: ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ഹിറ്റാച്ചി റോഡിന്റെ തിട്ടയിടിഞ്ഞ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കടനാട്-ഐങ്കൊമ്പ് റോഡിനോട് ചേര്‍ന്ന് ചിറ്റേട്ട് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ വീട്ടുമുറ്റത്തേക്കാണ് ഹിറ്റാച്ചി വീണത്. അപകടത്തില്‍പ്പെടാതെ വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ലോറി ചരിഞ്ഞെങ്കിലും മറിയാതെനിന്നു. അപകടത്തില്‍ രണ്ട് വൈദ്യുതിപോസ്റ്റുകൾ തകര്‍ന്നു. അഞ്ച് അടി കൂടി മാറിയാണ് അപകടം നടന്നിരുന്നതെങ്കില്‍ ഹിറ്റിച്ചി വീടിനു മുകളില്‍ പതിച്ചേനെ.