കർക്കടക വാവുബലി
1577769
Monday, July 21, 2025 11:22 PM IST
ഇളങ്ങുളം: 44-ാം നമ്പർ എസ്എൻഡിപി യോഗം ശാഖയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 24നു രാവിലെ 5.30ന് കർക്കടക വാവുബലി, പിതൃസായൂജ്യപൂജ എന്നിവ നടത്തും.
പൊൻകുന്നം: എസ്എൻഡിപി യോഗം 1044-ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രാങ്കണത്തിൽ 24ന് രാവിലെ കർക്കിടക വാവുബലി നടക്കും.
പാറത്തോട് തൃപ്പാലപ്ര ഭഗവതീ ക്ഷേത്രത്തോടനുബന്ധിച്ചുള്ള തീർഥക്കുളക്കരയിൽ 24ന് രാവിലെ ആറുമുതൽ പിതൃതർപ്പണത്തിനുള്ള സൗകര്യമുണ്ടായിരിക്കും. തിലഹവനം, സായൂജ്യപൂജ തുടങ്ങിയ ചടങ്ങുകളും നടക്കും.
ഇളമ്പള്ളി എസ്എൻഡിപിയോഗം 4840-ാം നമ്പർ ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ കർക്കിടക വാവിന് ബലിതർപ്പണം, പിതൃസായൂജ്യപൂജ എന്നിവയുണ്ടായിരിക്കും. ചേനപ്പാടി ധർമശാസ്താക്ഷേത്ര കടവിൽ 24ന് രാവിലെ 5.30 മുതൽ കർക്കടക വാവുബലി നടത്തും. തിലഹവനം, നമസ്കാരം എന്നിവയുമുണ്ട്.
ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ 24ന് രാവിലെ കർക്കടക വാവുബലി നടത്തും. ക്ഷേത്രത്തിന് കിഴക്കേനടയിലെ ചിറയുടെ കടവിലാണ് ബലി. ചെറുവള്ളി ദേവീക്ഷേത്രത്തിൽ 24ന് രാവിലെ അഞ്ചുമുതൽ കർക്കടകവാവുബലി നടത്തും.
ചേനപ്പാടി ഇടയാറ്റുകാവ് ക്ഷേത്രത്തിൽ 24ന് രാവിലെ അഞ്ചുമുതൽ കർക്കടക വാവുബലി നടത്തും. മണിമലയാറിന്റെ തീരത്ത് മഹാദേവസന്നിധിയിലെ കടവിലാണ് ബലി. മേൽശാന്തി വിഷ്ണുശർമ കാർമികത്വം വഹിക്കും.
ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ കർക്കടകവാവിന് ബലിയിടാൻ സൗകര്യമുണ്ടായിരിക്കും. പടിഞ്ഞാറെ നടയിലെ മൈതാനത്താണ് 24ന് തർപ്പണം നടത്താൻ ക്രമീകരണമൊരുക്കും. കർക്കടകവാവുദിനത്തിൽ ക്ഷേത്രത്തിൽ മീനരി വഴിപാടുണ്ടെന്ന് മഹാദേവസേവാസംഘം ഭാരവാഹികൾ അറിയിച്ചു.