പി​റ​വം: പി​റ​വം മ​ജി​സ്ട്രേ​റ്റ് കോ​ട​തി വ​രാ​ന്ത​യി​ൽ​വ​ച്ച് അ​ഭി​ഭാ​ഷ​ക​ൻ വ​നി​താ അ​ഭി​ഭാ​ഷ​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ 10.45ഓ​ടെ കോ​ട​തി​യു​ടെ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റു​ടെ മു​റി​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.

വ​നി​ത അ​ഭി​ഭാ​ഷ​ക​യു​ടെ ദേ​ഹ​ത്ത് ര​ണ്ടു ത​വ​ണ, അ​ഭി​ഭാ​ഷ​ക​ൻ ഷോ​ൾ​ഡ​ർ കൊ​ണ്ട് മു​ട്ടു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി പോ​ലീ​സി​ന്‍റെ എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​റ​വം കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ കെ.​വി. ഏ​ലി​യാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.