പ​റ​വൂ​ർ: ദ​ന്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട​വ​ത്ത് റോ​ഡി​ൽ ക​ണ്ണ​ൻ​പ​റ​ന്പി​ൽ സു​രേ​ന്ദ്ര​ൻ (47), സ​ജി​ത (44) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കി​ട​പ്പു​മു​റി​യി​ലും, അ​ടു​ക്ക​ള​യി​ലു​മാ​യി ക​ണ്ടെ​ത്തി​യ​ത്.

പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ചേ​രാ​നെ​ല്ലൂ​ർ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. മാ​താ​വി​ന് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി പെ​രു​വാ​ര​ത്ത് സ​ജി​ത​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് വീ​ട് വൃ​ത്തി​യാ​ക്കി​യി​ടാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു.

സു​രേ​ന്ദ്ര​ൻ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​ണ്. സ​ജി​ത 2015-ൽ ​ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചി​രു​ന്നു. ഏ​ക​മ​ക​ൾ സൂ​ര്യ​ഗാ​യ​ത്രി വി​ദ്യാ​ർ​ഥി​നി​യാ​ണ്.