ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്
1570332
Thursday, June 26, 2025 4:23 AM IST
കിഴക്കമ്പലം : ആസാം സ്വദേശിയായ യുവതി പ്രസവിച്ച ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അമ്പലമേട് പോലീസ്. പെരിങ്ങാല പഞ്ചായത്തിൽ പോത്തനാം പറമ്പിലെ വാടക വീട്ടിൽ താമസിക്കുന്ന മജിന കാത്തൂനാണ് (25) വൈകുന്നേരം വൈകുന്നേരം ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകിയത്.
വിവരമറിഞ്ഞ പഞ്ചായത്തിലെ ആശാവർക്കർ അമ്മയെയും കുഞ്ഞുങ്ങളെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൺകുട്ടി മരിച്ചിരുന്നു. പെൺകുട്ടിയെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രാത്രിയോടെ മരിച്ചു. അമ്മ അപകടനില തരണം ചെയ്തു. പെരിങ്ങാല പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ മുബാറക് അലിയാണ് മജിന കാത്തൂന്റെ ഭർത്താവ്.