മുക്തിസദനിൽ ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾക്ക് ഇന്ന് സമാപനം
1570330
Thursday, June 26, 2025 4:23 AM IST
കിഴക്കന്പലം: പുക്കാട്ടുപടി മുക്തി സദനിൽ ഒരു മാസക്കാലമായി ആരംഭിച്ച ലഹരിവിരുദ്ധ പ്രചരണ പരിപാടികൾക്ക് ഇന്ന് സമാപനം. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് ഒരു മാസം നീണ്ടുനിൽക്കുന്നവിവിധ പരിപാടികൾ സംഘടിപ്പിച്ചത്. ഇതോടൊപ്പം വിദ്യാർഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ മനുഷ്യച്ചങ്ങല ശ്രേദ്ധേയമായി.
ലോക ലഹരി വിരുദ്ധ ദിനമായ ഇന്ന് ഉണർവ് എന്ന പേരിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
പുക്കാട്ടു പടി മുക്തിസദൻ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10.30 ന് നടക്കുന്ന ചടങ്ങ് തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.ജെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. മുക്തി സദൻ ഡയറക്ടർ ഫാ. ജോസഫ് പാറേക്കാട്ടിൽ അധ്യക്ഷത വഹിക്കും. മുതിർന്ന പത്രപ്രവർത്തകൻ ജോഷി ജോർജ് ക്ലാസുകൾ നയിക്കും.