ദീപശിഖാ റാലി നടത്തി
1570338
Thursday, June 26, 2025 4:32 AM IST
മൂവാറ്റുപുഴ: നിർമല കോളജിൽ അന്തരാഷ്ട്ര ഒളിന്പിക്സ് ദിനത്തോടനുബന്ധിച്ച് ദീപശിഖാ റാലി നടത്തി. കോളജ് അങ്കണത്തിൽനിന്ന് ആരംഭിച്ച റാലി പ്രിൻസിപ്പൽ റവ.ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് ഫ്ളാഗ് ഓഫ് ചെയ്തു. കോളജ് ഓട്ടോണോമസ് ഡയറക്ടർ കെ.വി. തോമസ് റാലി ക്യാപ്റ്റന് ദീപശിഖ കൈമാറി.
തുടർന്ന് ഒളിന്പിക്സ് ദിന സന്ദേശവുമായി മൂവാറ്റുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് റാലി എത്തുകയും വിദ്യാർഥികൾ വിവിധ കായിക ഇനങ്ങളുടെ ഡിസ്പ്ലേയും നടത്തി. ദീപശിഖാ റാലിയുടെ സമാപനം നിർമല പബ്ലിക് സ്കൂളിൽ നടന്നു. നൂറിൽപ്പരം വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ. പോൾ ചൂരത്തൊട്ടി ഒളിന്പിക്സ് ദിന സന്ദേശം നൽകി.