പു​ത്ത​ൻ​കു​രി​ശ്: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ല​ഹ​രി വി​രു​ദ്ധ​ദി​നം ആ​ച​രി​ക്കും. സ​ഭ​യു​ടെ കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ തു​ട​ങ്ങി​യ​വ ന​ട​ത്തും. ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ തി​രു​വാ​ങ്കു​ളം ജോ​ർ​ജി​യ​ൻ അ​ക്കാ​ദ​മി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.

29ന് ​സ​ഭ​യു​ടെ എ​ല്ലാ പ​ള്ളി​ക​ളി​ലും ല​ഹ​രി വി​രു​ദ്ധ ദി​ന​മാ​യി പ്ര​ത്യേ​കം ആ​ച​രി​ക്കും. കു​ർ​ബാ​നാ​ന​ന്ത​രം ല​ഹ​രി വി​മു​ക്ത സ​മൂ​ഹ​ത്തി​നാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തും. തു​ട​ർ​ന്ന് വി​വി​ധ ആ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ റാ​ലി​ക​ൾ, സെ​മി​നാ​റു​ക​ൾ, ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.

മൂ​വാ​റ്റു​പു​ഴ: സേ​ക്ര​ഡ് ഹാ​ർ​ട്ട് സി​സ്റ്റേ​ഴ്സി​ന്‍റെ കോ​ത​മം​ഗ​ലം ജ്യോ​തി പ്രോ​വി​ൻ​സി​നു കീ​ഴി​ലു​ള്ള സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​വി​ഭാ​ഗ​മാ​യ മൂ​വാ​റ്റു​പു​ഴ സേ​ഫും നി​ർ​മ​ല കോ​ള​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. സേ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും മൂ​വാ​റ്റു​പു​ഴ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​ഫ് സെ​ക്ര​ട്ട​റി​യും സോ​ഷ്യ​ൽ​വ​ർ​ക്ക് കൗ​ണ്‍​സി​ല​റു​മാ​യ സി​സ്റ്റ​ർ സു​ജ മ​ലേ​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​കെ. ഫൈ​സ​ൽ, സി​സ്റ്റ​ർ ലി​ൻ​സ് മ​രി​യ പി​ണ​ക്കാ​ട്ട്, സം​ഗീ​ത നാ​യ​ർ, ബോ​ബു ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. റി​ട്ട. പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​ആ​ർ. കൃ​ഷ്ണ​ൻ നാ​യ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​യി​ച്ചു. സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന ല​ഹ​രി​വി​മു​ക്ത സ​മൂ​ഹം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് യു​വ​ത​ല​മു​റ​യ്ക്കാ​യി ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

പി​റ​വം: വെ​ളി​യ​നാ​ട് സെ​ന്‍റ് പോ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കേ​ര​ള കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ൺ​സി​ലി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര മ​ദ്യ-​ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ യൂ​ഹാ​നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​യ്ക്കാ​ട്ടു​വ​യ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​വാ​റ്റു​പു​ഴ രൂ​പ​ത സ്കൂ​ൾ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ഞാ​റ​ക്കാ​ട്ട് കോ​റെ​പ്പി​സ്കോ​പ്പാ, ഫാ. ​കു​ര്യാ​ക്കോ​സ് നെ​ല്ലാ​ട്ട്, ഇ​വാ​നി​യ​ൻ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​സ്വി​ൻ, തോ​മ​സ് കോ​ശി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് സു​മി​മോ​ൾ കു​ര്യ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഏ​ലി​യാ​സ് പോ​ൾ, എം.​വി. അ​ജേ​ഷ്, എ​ഡി​സ​ൺ ജി. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ല​ഞ്ഞി: സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത റാ​ലി​യും മ​ത്സ​ര​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി. കൂ​ത്താ​ട്ടു​കു​ളം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ഞ്ജു ജോ​സ​ഫ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത റാ​ലി​യി​ൽ കു​ട്ടി​ക​ൾ പ്ലാ​ക്കാ​ർ​ഡു​ക​ൾ ത​യാ​റാ​ക്കി കൊ​ണ്ടു​വ​ന്നി​രു​ന്നു.

ഏ​റ്റ​വും ന​ല്ല പ്ലാ​ക്കാ​ർ​ഡു​ക​ൾ​ക്ക് സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ൽ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ഞ്ഞ് പ്ര​സം​ഗ, ടാ​ബ്ലോ, ലേ​ഖ​നം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ഞ്ജു ജോ​സ​ഫ് പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന​ത്തെ ആ​ദ്യ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജോ​ണ്‍ എ​ർ​ണ്യാ​കു​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.