ദീപിക നമ്മുടെ ഭാഷാ പദ്ധതി
1570329
Thursday, June 26, 2025 4:23 AM IST
കറുകുറ്റി സ്റ്റാർ ജീസസിൽ
കറുകുറ്റി: സ്റ്റാർ ജീസസ് ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിക്ക് തുടക്കമായി. സ്പോൺസർ വാവച്ചൻ പൈനാടത്ത്, ഹെഡ്മാസ്റ്റർ ഫാ.ജോണി ചിറയ്ക്കലിന് ദീപിക പത്രം നല്കി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എം.ജെ. ഏല്യാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ദീപിക അങ്കമാലി ഏരിയ മാനേജർ പി.എൽ. ജിജോ, സ്കൂളിലെ സീനിയർ അസിസ്റ്റന്റ് സിൻസി ജെ. തലക്കോട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് സുംബ ഡാൻസിന്റെ പരിശീലനവും നടത്തി. കറുകുറ്റിയിലുള്ള മാസ്റ്റർ ഫൈനാൻസ് ,ബിമാസ്റ്റർ എഡ്യൂക്കേഷണൽ കൺസൾട്ടൻസി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നമ്മുടെ ഭാഷ പദ്ധതി നടപ്പാക്കിയത്.
പള്ളുരുത്തി സെന്റ് റീത്താസിൽ
ഫോർട്ടുകൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ നമ്മുടെ ഭാഷാ പദ്ധതിക്ക് തുടക്കമായി. വികാരി ഫാ. വർഗീസ് പള്ളിപറമ്പിൽ സ്കൂൾ ലീഡറിന് പത്രം നല്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പത്രം സ്പോൺസർ ചെയ്ത ആൽബി ഗൊൺസാൽവോസ്, മാനേജർ സിസ്റ്റർ മിനി ആഗ്നസ്, പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന,വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ഷൈനി, നീന റോയ്, ദീപിക പ്രതിനിധികളായ അനിത, പോൾ ബെന്നി എന്നിവർ പ്രസംഗിച്ചു.