മൂ​വാ​റ്റു​പു​ഴ: കേ​ര​ള മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ എം​വി​യു പ​ദ്ധ​തി​യി​ൽ മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് അ​നു​വ​ദി​ച്ച മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​ണി​റ്റ് വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മൂ​വാ​റ്റു​പു​ഴ, പാ​ന്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലും മൂ​വാ​റ്റു​പു​ഴ, കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​ക​ളി​ലും ഇ​തി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കും.

ഒ​രു ഡോ​ക്ട​റും അ​റ്റ​ന്‍​ഡ​റും ഉ​ൾ​പ്പെ​ട്ട ഈ ​യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ രാ​വി​ലെ അ​ഞ്ച് വ​രെ​യാ​ണ്. ടോ​ൾ ഫ്രീ ​ന​ന്പ​റാ​യ 1962 ൽ ​വി​ളി​ച്ചാ​ൽ സേ​വ​നം ല​ഭ്യ​മാ​കും. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൊ​ബെ​ൽ വെ​റ്റ​റി​ന​റി യൂ​ണി​റ്റ് അ​നു​വ​ദി​ച്ച​ത്. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.