മു​വാ​റ്റു​പു​ഴ: മു​വാ​റ്റു​പു​ഴ വൈ​എം​സി​എ​യു​ടെ പു​തി​യ ശീ​തി​ക​രി​ച്ച ഓ​ഡി​റ്റോ​റി​യം നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് വൈ​എം​സി​എ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യ റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ പ്ര​ഫ. അ​ല​ക്സ് തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പു​തി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ കൂ​ദാ​ശ ഗീ​വ​ർ​ഗീ​സ് മാ​ർ പ​ക്കോ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും. ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പൊ​തു​സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​എം​സി​എ മൂ​വാ​റ്റു​പു​ഴ​യു​ടെ പു​തി​യ വെ​ബ്സൈ​റ്റ് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ണ്‍​ഫ്ര​ൻ​സ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി. ബേ​ബി​യും വൈ​എം​സി​എ ഡ​യ​റ​ക്ട​റി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സും നി​ർ​വ​ഹി​ക്കും.

ച​ട​ങ്ങി​ൽ മു​ൻ എം​എ​ൽ​എ ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. വൈ​എം​സി​എ അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം സ​ബ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ബൈ​ജു കു​ര്യാ​ക്കോ​സ് നി​ർ​വ​ഹി​ക്കും.

ച​ട​ങ്ങി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് സി.​എ ഡാ​നി​യേ​ൽ സ്ക​റി​യ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി.​ഐ. ഡാ​നി​യേ​ലും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ജെ​യിം​സ് മ​ണി​ത്തോ​ട്ട​വും നി​ർ​വ​ഹി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ജോ​ർ​ജ് മാ​ന്തോ​ട്ടം കോ​ർ-​എ​പ്പീ​സ്കോ​പ്പ, റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, ഫാ. ​ജോ​ണ്‍ പു​ത്തൂ​രാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.