കോ​ത​മം​ഗ​ലം: വേ​ട്ടാം​പാ​റ ഭാ​ഗ​ത്ത് പെ​രി​യാ​റി​ല്‍ വ​ഞ്ചി മ​റി​ഞ്ഞ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. പെ​രി​യാ​റി​ല്‍ മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​യ യു​വാ​ക്ക​ളാ​ണ് വ​ഞ്ചി മ​റി​ഞ്ഞ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്. കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ വാ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രാ​ണ് വ​ഞ്ചി മ​റി​ഞ്ഞ് പു​ഴ​യി​ലെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്.

പ​ഴ​യ ഭൂ​ത​ത്താ​ന്‍​കെ​ട്ട് ഭാ​ഗ​ത്തു​വ​ച്ച് ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട ഇ​രു​വ​രും പു​ഴ​യി​ലെ തു​രു​ത്ത് പോ​ലു​ള്ള ഭാ​ഗ​ത്തെ പാ​റ​പ്പു​റ​ത്ത് അ​ള്ളി​പ്പി​ടി​ച്ചി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ആ​ദ്യം ഭൂ​ത​ത്താ​ന്‍​കെ​ട്ട് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ച് പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ത്തി. നാ​ട്ടു​കാ​ര്‍ മ​റ്റൊ​രു വ​ഞ്ചി​യു​മാ​യെ​ത്തി​യാ​ണ് ഇ​രു​വ​രേ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.