സെമിത്തേരിയിലെ കുഴിവെട്ടുകാരി ബേബി പുഷ്കിന് ദുബായിയില്‍
1570333
Thursday, June 26, 2025 4:23 AM IST
വൈപ്പിന്‍ : സെമിത്തേരിയിലെ കുഴിവെട്ടിന് തല്ക്കാലം അവധി നല്കി ബേബി പുഷ്കിന് 'അമ്മയോടൊപ്പം' എന്ന പരിപാടിയില്‍ സംബന്ധിക്കാന്‍ ദുബായിയിലെത്തി. വ്യത്യസ്തവും ശ്രദ്ധേയവുമായ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന വനിതകളെ സംഘടിപ്പിച്ച് നടത്തുന്ന പരിപാടിയില്‍ ബേബിക്ക് ക്ഷണം കിട്ടിയത്, കഴിഞ്ഞ 50 വര്‍ഷമായി പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക സെമിത്തേരിയില്‍ കുഴിവെട്ടി ഉപജീവനം നടത്തി വരുന്ന വനിത എന്ന നിലയിലാണ്.
ഇവര്‍ സ്വപ്നത്തില്‍ പോലും സങ്കല്പ്പിച്ചിട്ടില്ലാത്ത ഈ യാത്രയ്ക്ക് വഴിയൊരുക്കിയത് പരിപാടിയുടെ സംഘാടകരായ ദുബായിലെ മോംസ് @ വേവ് എന്ന സംഘടന. യാത്ര, ഭക്ഷണം, താമസം എന്നീ ചെലവുകളെല്ലാം വഹിക്കുന്നതും ഈ സംഘടന തന്നെ. നാളിതുവരെ പള്ളിയും വീടുമായി കഴിഞ്ഞിരുന്ന 66 കാരിയായ ബേബി പുഷ്കിനെ ഇതിനു സഹായിച്ചത് പള്ളിപ്പുറം ആയക്കോട്ട റസിഡന്റ്സ് അസോസിയേഷനാണ്.
അബുദാബി, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 28 ലെ സ്വീകരണത്തിനുശേഷം 30 ന് ബേബി തിരിച്ചെത്തും. ചവിട്ടു നാടക കലാകാരിയും സിനിമാതാരവുമായ മോളി കണ്ണമാലി ഉള്‍പ്പെടെ ഏഴുപേരാണ് സംഘത്തിലുള്ളത്.
റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളായ സേവി താണിപ്പിള്ളി, അലക്സ് താളുപ്പാടത്ത്, പ്രഷീല ബാബു, ഹാപ്സണ് ജോസഫ്, ജെയ്സണ്‍ മാനുവല്‍ എന്നിവര്‍ ബേബിയെ കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ നിന്നാണ് യാത്രയാക്കിയത്.