എംഡിഎംഎ പിടികൂടി
1570325
Thursday, June 26, 2025 4:09 AM IST
നെടുങ്കണ്ടം: ബോഡിമെട്ട് ചെക്ക്പോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ 100 മില്ലിഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ എറണാകുളം വൈറ്റില കൊച്ചുകുളങ്ങേത്ത് അഭിജിത്ത് ജയപ്രകാശിനെ(31) അറസ്റ്റ് ചെയ്തു.
കൊടൈക്കനാല്‍ സന്ദര്‍ശിച്ച ശേഷം എറണാകുളത്തേക്ക് മടങ്ങുകയായിരുന്ന ഇയാളുടെ കാര്‍ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
എക്സൈസ് ഇന്‍സ്പെക്ടര്‍ എം.പി. പ്രമോദിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്.