പാറമടയിൽ അഴുകിയ മൃതദേഹം കണ്ടെത്തി
1592965
Friday, September 19, 2025 10:21 PM IST
കാലടി: അയ്യമ്പുഴ പഞ്ചായത്തിലെ പ്രവർത്തനം നിലച്ച പാറമടയിൽനിന്ന് ദിവസങ്ങളോളം പഴക്കമുള്ള അഴുകിയ മൃതദേഹം കണ്ടെത്തി. ശരീരത്തിന്റെ പകുതി ഭാഗം മാത്രമേ ഉള്ളൂ.
പാറമടയിൽ ചൂടയിടാൻ വന്നവരുടെ ചൂണ്ടയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവർ പോലീസിൽ വിവരം അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരണത്തിൽ ദൂരൂഹത സംശയിക്കുന്നു.
പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാറമടയിൽ ഇന്നു വിശദമായ പരിശോധന നടത്തും. അയ്യമ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.