കൂത്താട്ടുകുളം നഗരസഭ 25ന് എൽഡിഎഫ് ഉപരോധിക്കും
1593122
Saturday, September 20, 2025 4:34 AM IST
കൂത്താട്ടുകുളം: യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ എൽഡിഎഫ് മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ 25ന് നഗരസഭ ഉപരോധം നടത്തുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമരം സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്യും.
സമര പ്രചാരണാർഥം 23ന് രാവിലെ 8.30ന് ഇടയാർ ഓലക്കാട് നിന്നും ആരംഭിക്കുന്ന വാഹന ജാഥ സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്യും.
നാലേമുക്കാൽ വർഷം സുസ്ഥിരവും അഴിമതി രഹിതവുമായ ഭരണം നടത്തിയെന്നും. അപേക്ഷിച്ച എല്ലാവർക്കും വീടുനൽകിയെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വികസന പ്രവർത്തനങ്ങളെ ആകെ തകർക്കുന്ന നിലപാട് സ്വീകരിക്കുന്ന യുഡിഎഫിനെതിരെയുള്ള ജനകീയ പ്രതിരോധമായി സമരം മാറുമെന്ന് അവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, ബിനീഷ് കെ. തുളസിദാസ്, എം.എം. അശോകൻ, അരുൺ അശോകൻ എന്നിവർ പങ്കെടുത്തു.