ജൂബിലി തീർഥാടനം
1593111
Saturday, September 20, 2025 4:25 AM IST
ഫോർട്ടുകൊച്ചി: സഭയുടെ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് കുമ്പളങ്ങി സെന്റ് ജോസഫ് പള്ളിയുടെ നേതൃത്വത്തിൽ ദേവാലയ തീർഥാടനം നടത്തി. കൊച്ചി-ആലപ്പുഴ രൂപതകളിലെ 15 ലേറെ ദേവാലങ്ങളിലാണ് തീർഥാടനം നടത്തിയത്. വികാരി ഫാ. ആന്റണി നെടുംപറമ്പലിന്റെ നേതൃത്വത്തിൽ നടന്ന തീർഥാടനത്തിൽ 200 ലേറെ വിശ്വാസികൾ പങ്കെടുത്തു.
സഹവികാരി ഫാ. എയ്ഡ്രിൻ ഡിസൂസ, കൺവീനർ ജോബ് വെളിപറമ്പിൽ, സെക്രട്ടറി മെറ്റിൽഡാ മൈക്കിൾ, ഖജാൻജി വി.ജെ. ആന്റണി, ജോർജ് നാങ്കേരി, സൈമൺ കുന്നേൽ തുടങ്ങിയവർ തീർഥാടന യാത്രയ്ക്ക് നേതൃത്വം നല്കി.