ഇന്റർ ബാസ്കറ്റ്ബോൾ ടൂർണമെന്റ് : തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ ജേതാക്കള്‍
1593104
Saturday, September 20, 2025 4:25 AM IST
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന 12-ാമത് ഫാ.ജോര്‍ജ് കോയിക്കര ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂള്‍ ജേതാക്കൾ.
ലീഗടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ തേവര ടീം (43- 42) എന്ന സ്കോറിന് വടുതല ഡോണ്‍ ബോസ്കോ സ്കൂളിനേയും (50- 29) എന്ന സ്കോറിന് അങ്കമാലി വിശ്വജ്യോതി സ്കൂളിനേയും (58 - 57) എന്ന സ്കോറിന് ഭവന്‍സ് സ്കൂള്‍ ഗിരിനഗറിനേയും പരാജയപ്പെടുത്തി.
വിശ്വജ്യോതി സ്കൂളിനേയും ഭവന്‍സ് സ്കൂളിനേയും പരാജയപ്പെടുത്തി വടുതല ഡോണ്‍ ബോസ്കോ സ്കൂള്‍ രണ്ടാമതെത്തി. എറണാകുളം ജില്ലാ ബാസ്കറ്റ് ബോള്‍ അസോസിയേഷന് പ്രസിന്റ് ശിഹാബ് നീറുങ്കല്‍, സെക്രട്ടറി ജെയ്സണ്‍ പീറ്റര്‍, ഫാ. ജോര്‍ജ് കോയിക്കര, പ്രിന്‍സിപ്പല്‍ റവ. ഡോ. വര്‍ഗീസ് കാച്ചപ്പിള്ളി എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.