ശ്രീനാരായണ ഗുരു സമാധി ദിനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
1593127
Saturday, September 20, 2025 4:48 AM IST
മൂവാറ്റുപുഴ: 98-ാത് ശ്രീനാരായണ ഗുരുദേവ ദിവ്യ മഹാസമാധി ദിനം ഭക്തിനിര്‍ഭരമായി ആചരിക്കുന്നതിന് കടാതി ശാഖയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ ഒമ്പതിന് ക്ഷേത്രം ശാന്തിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗുരുപൂജയില്‍ നൂറ് കണക്കിന് ഗുരുദേവ ഭക്തര്‍ ഉപവാസവും പ്രാര്‍ഥനയും അനുഷ്ഠിക്കും.
തുടര്‍ന്ന് നടക്കുന്ന സമാധിദിന സമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം മൂവാറ്റുപുഴ യൂണിയന് നേതൃത്വം സമാധിദിന സന്ദേശം നല്‍കും. നെടുങ്കണ്ടം യൂണിയന് ഡയറക്ടര്‍ ബോര്‍ഡംഗം കെ.എന്‍. തങ്കപ്പന് ഗുരുദേവ പ്രഭാഷണം നടത്തും.
ചടങ്ങുകള്‍ക്ക് ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി, കല്ലാര്‍ ശാഖാ വൈസ് പ്രസിഡന്റ് എസ്. ദിലീപ്, ശാഖാ സെക്രട്ടറി എം.എസ്. ഷാജി, സമാധിദിന കണ്‍വീനര്‍ എ.എസ്. രാജേഷ് എന്നിവര്‍ അറിയിച്ചു.