ഓട നിർമാണത്തിനിടെ കച്ചേരിത്താഴത്ത് പൈപ്പുപൊട്ടി കുടിവെള്ളം പാഴായി
1593118
Saturday, September 20, 2025 4:34 AM IST
മൂവാറ്റുപുഴ: ഓട നിർമാണത്തിനിടെ കച്ചേരിത്താഴത്ത് കുടിവെള്ള പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായി. നഗരത്തിൽ കുടിവെള്ള വിതരണം നിലച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് കച്ചേരിത്താഴത്തേക്കെത്തുന്ന കാവുംപടി റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഓട കുഴിക്കുന്നതിനിടെ വലിയ പൈപ്പ് പൊട്ടിയത്.
കുറച്ചുനാൾ മുൻപ് നഗര വികസനത്തിന്റെ ഭാഗമായി മാറ്റിസ്ഥാപിച്ച പുതിയ പൈപ്പാണ് പൊട്ടിയത്. ശക്തിയോടെ വെള്ളം പുറത്തേക്കൊഴുകിയതോടെ കാന നിറഞ്ഞു.
ജലവിതരണം നിർത്തി ഈ വെള്ളം മോട്ടോർ ഉപയോഗിച്ച് അടിച്ചു വറ്റിക്കാനുള്ള ശ്രമം തുടങ്ങി. പൈപ്പ് പൊട്ടിയതോടെ ഓട നിർമാണവും നിലച്ചു. വെള്ളം നിറഞ്ഞതോടെ കാവുംപടി റോഡിലേക്ക് തിരിയുന്ന ഭാഗം തോട് പോലെയായി